ശബ്ദം(Sound)
· ഭൗതിക വസ്തുക്കളിൽ കമ്പനം ഉണ്ടാകുമ്പോൾ പുറപ്പെടുന്ന ഊർജ്ജം.
· ശബ്ദത്തെക്കുറിച്ചുള്ള പഠനം : അക്വസ്റ്റിക്സ്
· പ്രതിധ്വനിയെ കുറിച്ചുള്ള പഠനം : കാറ്റക്കോസ്റ്റിക്സ്
· ശബ്ദം ഒരു അനുദൈർഘ്യ തരംഗം (longitudinal wave)ആണ്.
· ശബ്ദത്തിനു സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ്.
· ശൂന്യതയിലൂടെ ശബ്ദത്തിനു സഞ്ചരിക്കാൻ കഴിയില്ല. അതുകൊണ്ട് ബഹിരാകാശസഞ്ചാരികൾ പരസ്പരം സംസാരിക്കാൻ റേഡിയോ സംവിധാനം ഉപയോഗിക്കുന്നു.
· ബഹിരാകാശത്ത് ഉണ്ടാകുന്ന സ്ഫോടനങ്ങളുടെ ശബ്ദം ഭൂമിയിൽ എത്താത്തതിന് കാരണവും മാധ്യമത്തിന്റെ അസാന്നിധ്യമാണ്.
· ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം : ഖരം
· ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന പദാർത്ഥം : സ്റ്റീൽ
· എല്ലാ ഖര മാധ്യമങ്ങളിലൂടെയും ശബ്ദം ഒരേ വേഗത്തിൽ സഞ്ചരിക്കുന്നില്ല. മാധ്യമത്തിലെ ഇലാസ്തികതയും സാന്ദ്രതയും ശബ്ദ പ്രവേഗത്തെ സ്വാധീനിക്കും.
· ഇരുമ്പിലൂടെ ശബ്ദം 5950 m/s വേഗത്തിൽ സഞ്ചരിക്കുന്നു.
· ശുദ്ധജലത്തിലെ ശബ്ദ പ്രവേഗം 1498 m/s ആണ്.
· അന്തരീക്ഷ താപനിലയിൽ വായുവിലൂടെ ശബ്ദം 340m/s വേഗത്തിൽ സഞ്ചരിക്കും.
· താപനിലയിലെ വ്യത്യാസം ശബ്ദ പ്രവേഗത്തെ സ്വാധീനിക്കും. അന്തരീക്ഷത്തിലെ ആർദ്രത കൂടുമ്പോൾ ശബ്ദത്തിന്റെ വേഗം കൂടും.
· വരണ്ട വായുവിൽ ശബ്ദത്തിന്റെ വേഗം കുറവായിരിക്കും. മഴക്കാലത്താണ് വേനലിനെക്കാൾ ശബ്ദത്തിന് വേഗം ഉണ്ടാവുക.
· ഇടിമിന്നൽ ഉണ്ടാകുമ്പോൾ ആദ്യം നാം മിന്നൽ കാണുകയും ഇടിയുടെ ശബ്ദം പിന്നീട് കേൾക്കുന്നതിനും കാരണം ശബ്ദത്തെ അപേക്ഷിച്ച് പ്രകാശം അതി വേഗത്തിൽ സഞ്ചരിക്കുന്നത് കൊണ്ടാണ്.
· ശബ്ദം ഉണ്ടാകാൻ കാരണം : കമ്പനം
· ഒരു സെക്കൻഡിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ് : ആവൃത്തി
· ശബ്ദത്തിന്റെ ആവൃത്തിയുടെ യൂണിറ്റ് : ഹെർട്സ്(Hz)
· ശബ്ദത്തിന്റെ തീവ്രതയുടെ യൂണിറ്റ് : ഡെസിബൽ (dB)
· ശബ്ദത്തിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം: ഓഡിയോ മീറ്റർ
· കൊതുകുകളും തേനീച്ചകളും പറക്കുമ്പോൾ ശബ്ദം ഉണ്ടാകാൻ കാരണം : ചിറകുകളുടെ കമ്പനം
· കൊതുകുകളുടെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി : 500 Hz
· തേനീച്ചകളുടെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി : 300 Hz
· ശ്രുതി / സ്ഥായി (pitch) : കേൾക്കുന്ന ശബ്ദത്തിന്റെ കൂർമത. ചില ശബ്ദം ചെവിയിൽ തുളച്ചുകയറുന്നതായി അനുഭവപ്പെടുന്നതിന് കാരണം ശബ്ദത്തിന്റെ പിച്ച് കൂടുതൽ ആയതുകൊണ്ടാണ്.
· സ്ത്രീകളുടെയും കുട്ടികളുടെയും ശബ്ദത്തിന് കൂർമത കൂടുതലാണ്.
· ഉച്ചത (loudness) : ശബ്ദം ഒരാളിൽ ഉണ്ടാക്കുന്ന കേൾവി അനുഭവത്തിന്റെ അളവ്.
· 90 dB ൽ കൂടുതലുള്ള ശബ്ദം ശബ്ദമലിനീകരണത്തിന് കാരണമാകുന്നു.
· 120 dB ൽ കൂടുതലുള്ള ശബ്ദം ചെവിക്ക് വേദന ഉളവാക്കുന്നു.
· പാർപ്പിട മേഖലയിൽ അനുവദനീയമായ ശബ്ദ പരിധി :
പകൽ – 50 dB, രാത്രി – 40 dB
· നായകൾക്ക് ഉയർന്ന ശ്രവണ പരിധിയിലുള്ള ശബ്ദം കേൾക്കാൻ കഴിയും. അതിനാൽ നായകളെ വിളിക്കാൻ ഉയർന്ന ആവൃത്തിയുള്ള ഗാർട്ടൻ വിസിൽ ഉപയോഗിക്കുന്നു.
· മനുഷ്യന്റെ ശ്രവണ പരിധി 🙁 20Hz – 20000 Hz)
· 20 Hz ൽ താഴെ ആവൃത്തിയുള്ള ശബ്ദങ്ങളാണ് : ഇൻഫ്രാസോണിക് ശബ്ദങ്ങൾ
· ഭൂകമ്പം,അഗ്നിപർവതസ്ഫോടനം എന്നിവ ഇൻഫ്രാസോണിക് തരംഗങ്ങൾ ഉണ്ടാക്കുന്നു.
· ആനകൾക്കും തിമിംഗലങ്ങൾക്കും ജിറാഫിനും ഇൻഫ്രാസോണിക് തരംഗങ്ങൾ പുറപ്പെടുവിക്കാനും കേൾക്കാനും കഴിയും.
· 20000 Hz ൽ കൂടുതലുള്ള ശബ്ദതരംഗം : അൾട്രാസോണിക്
· അൾട്രാസൗണ്ട് സ്കാനിങ്ങിനുപയോഗിക്കുന്നു.
· ടങ്സ്റ്റൺ ലോഹം വെൽഡ് ചെയ്യാൻ ഉപയോഗിക്കുന്നു.
· വവ്വാൽ,ഡോൾഫിൻ എന്നിവ ഇരകളെ കണ്ടെത്താനും വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയാനും അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിക്കുന്നു.ഇത് എക്കോ ലൊക്കേഷൻ (Echo location) എന്നറിയപ്പെടുന്നു.
· ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ വേഗതയെ സൂപ്പർസോണിക് വേഗത എന്ന് പറയുന്നു.
· ശബ്ദത്തേക്കാൾ അഞ്ച് ഇരട്ടി വേഗത്തിൽ സഞ്ചരിക്കുന്നതിനെ ഹൈപ്പർസോണിക് എന്ന് പറയുന്നു.
· ശ്രവണ സ്ഥിരത : നാം കേൾക്കുന്ന ശബ്ദം 1/10 സെക്കൻഡ് സമയം ചെവിയിൽ തങ്ങിനിൽക്കും. ഇതിനെ ശ്രവണ സ്ഥിരത(persistence of sound) എന്ന് പറയുന്നു.
· ശബ്ദത്തിന്റെ പ്രതിപതനം (Reflection):
· പ്രകാശത്തെ പോലെ ശബ്ദവും പ്രതലങ്ങളിൽ തട്ടി പ്രതിപതിക്കും.
· മിനുസമുള്ള പ്രതലങ്ങളിൽ പ്രതിപതനം കൂടുതലായിരിക്കും. പരുപരുത്ത പ്രതലങ്ങളിൽ കുറവും.
· പ്രതിപതനം കുറയ്ക്കാനായി സിനിമ ഹാളുകളുടെയും ഓഡിറ്റോറിയങ്ങളുടെയും അകവശം പരുക്കൻ ആക്കുന്നു.
· മെഗാഫോൺ,സ്റ്റെതസ്കോപ്പ് തുടങ്ങിയവ ശബ്ദ പ്രതിപതനം ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങളാണ്.
· ഒരു ശബ്ദം കേട്ടതിനുശേഷം എവിടെയെങ്കിലും തട്ടി വീണ്ടും കേൾക്കുന്ന പ്രതിഭാസമാണ് പ്രതിധ്വനി (Echo).
· പ്രതിധ്വനി ഉണ്ടാകാൻ ആവശ്യമായ ദൂരപരിധി : 17 മീറ്റർ (വായുവിൽ )
· ശബ്ദം വിവിധ വസ്തുക്കളിൽ തട്ടി ആവർത്തിച്ചുണ്ടാകുന്ന പ്രതിഫലനമാണ് : അനുരണനം (Reverberation)

· ജലാശയങ്ങളുടെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ:
എക്കോ സൗണ്ടർ, ഫാത്തോമീറ്റർ, സോണാർ
· മാക് നമ്പർ :
§ ഒരു വസ്തുവിന്റെ ഒരു മാധ്യമത്തിലെ സഞ്ചാര വേഗവും ആ മാധ്യമത്തിൽ ശബ്ദത്തിന്റെ വേഗവും തമ്മിലുള്ള അനുപാതം.
§ സൂപ്പർ സോണിക് വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യൂണിറ്റ്.
§ 1 മാക് നമ്പർ = 340 m/s
· കപ്പലുകളുടെ വേഗത അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് : നോട്ട്
1 നോട്ട് = 1.852 Km/hr
1 ഫാത്തം = 6 അടി = 1.828 മീറ്റർ
· ശബ്ദത്തിന്റെ ഗ്രാഫിക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം : ഓസ്‌ലോസ്കോപ്പ്
· ശബ്ദ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണം : സോണോ മീറ്റർ
· റെക്കോർഡ് ചെയ്തത് പുനർ സംപ്രേക്ഷണം ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണം :ഫോണോഗ്രാഫ്
· ജലാന്തർഭാഗത്തെ ശബ്ദങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം :ഹൈഡ്രോ ഫോൺ
· വാഹനങ്ങൾ ഓടിയ ദൂരം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം :ഓഡോമീറ്റർ
· കേൾവിക്കുറവ് ഉള്ളവർ ശബ്ദം വ്യക്തമായി കേൾക്കാൻ ഉപയോഗിക്കുന്ന ഉപകരണം : ഓഡിയോ ഫോൺ