പ്രകാശം (Light)
· പ്രകാശത്തെക്കുറിച്ചുള്ള പഠനം : ഒപ്റ്റിക്സ്
· പ്രകാശത്തിന്റെ വേഗത : 3×10^8 m/s
· പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ല.
· പ്രകാശം ഒരു അനുപ്രസ്ഥ തരംഗം ആണ് (Transverse wave).
· പ്രകാശം ഒരു വൈദ്യുതകാന്തിക തരംഗം ആണ്.
· പ്രകാശത്തെ കുറിച്ചുള്ള 2 സിദ്ധാന്തങ്ങളാണ് കണികാ സിദ്ധാന്തവും,തരംഗ സിദ്ധാന്തവും.
· കണികാ സിദ്ധാന്തം അവതരിപ്പിച്ചത് ഐസക് ന്യൂട്ടൺ.
· കണികാസിദ്ധാന്തം വിശദീകരിച്ച ചില ഭൗതികശാസ്ത്ര പ്രതിഭാസങ്ങളാണ് പ്രതിഫലനം(Reflection), അപവർത്തനം(Refraction) എന്നിവ.
· തരംഗ സിദ്ധാന്തം അവതരിപ്പിച്ചത് ക്രിസ്ത്യൻ ഹൈജൻസ്.
· തരംഗസിദ്ധാന്തം വിശദീകരിച്ച ചില ഭൗതികശാസ്ത്ര പ്രതിഭാസങ്ങളാണ് ഇന്റർ ഫറൻസ്,ഡിഫ്രാക്ഷൻ എന്നിവ.
· പ്രകാശത്തിന്റെ വൈദ്യുതകാന്തിക സിദ്ധാന്തം അവതരിപ്പിച്ചത്: സർ ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ.
· ആദ്യമായി പ്രകാശത്തിന്റെ വേഗം കണക്കാക്കിയ ശാസ്ത്രജ്ഞൻ : റോമർ
· പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗത ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയത് :ലിയോൺ ഫുക്കാൾട്ട്
· പ്രകാശം അനുപ്രസ്ഥ തരംഗം ആണെന്ന് കണ്ടെത്തിയത് :അഗസ്റ്റിൻ ഫ്രണൽ
· പ്രകാശത്തിന് ഏഴു നിറങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയത് : സർ ഐസക് ന്യൂട്ടൺ
· പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണം ആണെന്ന് കണ്ടെത്തിയത് : തോമസ് യങ്
· സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം : 8 മിനിറ്റ് 20 സെക്കന്റ് (500 സെക്കന്റ് )
· ചന്ദ്രനിൽനിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം : 1.3 സെക്കന്റ്
· പ്രകാശത്തിന് ഏറ്റവും വേഗത കുറഞ്ഞ മാധ്യമം : വജ്രം
· പ്രകാശ സാന്ദ്രത ഏറ്റവും കൂടുതൽ ഉള്ള പദാർത്ഥം : വജ്രം
· പ്രകാശത്തിന് ഏറ്റവും വേഗതയുള്ളത് : ശൂന്യതയിൽ
· പ്രകാശ സാന്ദ്രത ഏറ്റവും കുറവ് : ശൂന്യതയിൽ
· പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നത് : ടാക്കിയോണുകൾ
· ടാക്കിയോണുകൾ കണ്ടെത്തിയത് : ഇ. സി. ജി. സുദർശൻ
· പ്രകാശം ഒരു വർഷം സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവർഷം (light year )
1 light year = 9.46×10 ^12 Km
· പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ് : ആങ്സ്ട്രോo
· പ്രകാശത്തിന്റെ അടിസ്ഥാനകണം: ഫോട്ടോൺ
· മാധ്യമം പ്രകാശവേഗം (m/s)
വായു 3×10^8
ജലം 2.25×10^8
ഗ്ലാസ് 2×10^8
വജ്രം 1.25×10^8
· വൈദ്യുത കാന്തിക വികിരണങ്ങളുടെ സമൂഹം: വൈദ്യുത കാന്തിക സ്പെക്ട്രം
· റേഡിയോതരംഗം,മൈക്രോതരംഗം,ഇൻഫ്രാറെഡ്,ദൃശ്യപ്രകാശം,അൾട്രാ വയലറ്റ്,
എക്സ്-റേ,ഗാമാ കിരണം എന്നിവയാണ് അവ.
· ദൃശ്യ പ്രകാശത്തിന്റെ തരംഗദൈർഘ്യം : 400 – 700 നാനോമീറ്റർ
· ദൃശ്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന ഘടക വർണങ്ങൾ : 7
( വയലറ്റ്, ഇൻഡിഗോ,നീല, പച്ച,മഞ്ഞ, ഓറഞ്ച്,ചുവപ്പ്)
· തരംഗദൈർഘ്യം കുറവും ആവൃത്തി കൂടുതലുമായ ഘടക വർണ്ണം : വയലറ്റ്
· തരംഗദൈർഘ്യം കൂടുതലും ആവൃത്തി കുറഞ്ഞതുമായ ഘടക വർണ്ണം : ചുവപ്പ്
· എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന നിറം : വെള്ള
· എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന നിറം : കറുപ്പ്
· കണ്ണിന് ഏറ്റവും സുഖകരമായ നിറം : മഞ്ഞ
· അപകടത്തെ സൂചിപ്പിക്കുന്ന നിറം : ചുവപ്പ്
· സയന്റിഫിക് ലബോറട്ടറികളിൽ അപകടത്തെ സൂചിപ്പിക്കുന്ന നിറം : മഞ്ഞ
· പ്രാഥമിക വർണ്ണങ്ങൾ : പച്ച,നീല, ചുവപ്പ്
· ചിത്രകാരന്മാർ ഉപയോഗിക്കുന്ന പ്രാഥമിക വർണ്ണങ്ങൾ : ചുവപ്പ്, മഞ്ഞ, നീല
· ടി.വി സംപ്രേക്ഷണത്തിലെ പ്രാഥമിക വർണ്ണങ്ങൾ : ചുവപ്പ്, പച്ച,നീല
· പ്രാഥമിക വർണ്ണങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണങ്ങൾ : ദ്വിതീയ വർണ്ണങ്ങൾ
· ദ്വിതീയ വർണ്ണങ്ങൾ : മഞ്ഞ, മജന്ത,സിയാൻ
· പ്രിന്റിംഗിലെ പ്രാഥമിക വർണ്ണങ്ങൾ : മഞ്ഞ, മജന്ത, സിയാൻ
· മൂന്നു പ്രാഥമിക വർണ്ണങ്ങൾ കൂടി ചേർന്നുണ്ടാകുന്ന നിറം : വെളുപ്പ്
· രണ്ട് ദ്വിതീയ വർണ്ണങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണങ്ങൾ : ത്രിതീയ വർണ്ണങ്ങൾ
മജന്ത + മഞ്ഞ = ചുവപ്പ്
സിയാൻ + മജന്ത = നീല
· ധവളപ്രകാശം ലഭിക്കാനായി കൂട്ടി ചേർക്കപ്പെടുന്ന രണ്ടു വർണ്ണങ്ങൾ : പൂരക വർണ്ണങ്ങൾ.
പച്ച + മജന്ത = വെള്ള
ചുവപ്പ് + സിയാൻ = വെള്ള
നീല + മഞ്ഞ = വെള്ള
· ഡിസ്ചാർജ് ലാമ്പിലെ വാതകങ്ങളും നിറങ്ങളും :
നിയോൺ – ഓറഞ്ച്
ക്ലോറിൻ – പച്ച
നൈട്രജൻ – ചുവപ്പ്
ഹൈഡ്രജൻ – നീല
മെർക്കുറി – വെള്ള
ആർഗൺ – പർപ്പിൾ
· നീല പ്രകാശത്തിൽ ചുവന്ന പൂവിന്റെ നിറം : കറുപ്പ്
ചുവന്ന പ്രകാശത്തിൽ പച്ച ഇലയുടെ നിറം : കറുപ്പ്
പച്ച പ്രകാശത്തിൽ മഞ്ഞ പൂവിന്റെ നിറം : പച്ച
· പ്രകാശത്തെ കടത്തിവിടുന്ന വസ്തുക്കൾ : സുതാര്യവസ്തുക്കൾ (ഉദാ : ഗ്ലാസ് )
· പ്രകാശത്തെ കടത്തിവിടാത്ത വസ്തുക്കൾ : അതാര്യ വസ്തുക്കൾ (ഉദാ : കല്ല്, തടി )
· ഒരു വസ്തുവിന്റെ ദൃശ്യാനുഭവം കണ്ണിൽ തങ്ങിനിൽക്കുന്ന പ്രതിഭാസം : പെർസിസ്റ്റൻസ് ഓഫ് വിഷൻ ( വീക്ഷണസ്ഥിരത )
· മനുഷ്യന്റെ വീക്ഷണസ്ഥിരത = 1/ 16 സെക്കന്റ്
· അപവർത്തനം (Refraction) :ഒരു മാധ്യമത്തിൽ നിന്നും മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശം സഞ്ചരിക്കുമ്പോൾ സഞ്ചാരപാതക്ക് ഉണ്ടാകുന്ന വ്യതിയാനം.
ഉദാ : നക്ഷത്രങ്ങളുടെ തിളക്കം, ജലത്തിൽ താഴ്ത്തി വെച്ചിരിക്കുന്ന കമ്പ് വളഞ്ഞതായി തോന്നുന്നത്,മരുഭൂമിയിലെ മരീചിക, സൂര്യോദയത്തിന് അല്പം മുൻപും സൂര്യാസ്തമയത്തിന് അല്പം ശേഷവും സൂര്യനെ കാണുന്നത്.
· വിഭംഗനം (Diffraction) :അതാര്യ വസ്തുക്കളുടെ വക്കുകളിൽ തട്ടി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം.
ഉദാ : സൂര്യനു ചുറ്റുമുള്ള വലയം, സി.ഡിയിൽ കാണുന്ന മഴവിൽ നിറങ്ങൾ, നിഴലുകൾ ക്രമരഹിതമായി കാണപ്പെടുന്നത്.
· പ്രതിഫലനം (Reflection) :മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചു വരുന്ന പ്രതിഭാസം. ഉദാ: കണ്ണാടിയിൽ പ്രതിബിംബത്തിന്റെ രൂപീകരണം.
· വ്യതികരണം (Interference) :ഒന്നിലേറെ പ്രകാശ തരംഗങ്ങൾ ഒരേ സ്ഥലത്തെത്തുമ്പോൾ അവയുടെ ഫലങ്ങൾ കൂടി ചേർന്നുണ്ടാകുന്ന പ്രതിഭാസം.
ഉദാ : സോപ്പുകുമിളയിലും, വെള്ളത്തിലുള്ള എണ്ണ പാളിയിലും കാണുന്ന വർണ്ണങ്ങൾ
· പ്രകീർണനം( Dispersion) :സമന്വിത പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം. മഴവില്ലിന് കാരണമാകുന്ന പ്രധാന പ്രതിഭാസം.
· വിസരണം (Scattering) :പ്രകാശം അന്തരീക്ഷവായുവിലെ പൊടിപടലങ്ങളിൽ തട്ടി ഉണ്ടാകുന്ന ഭാഗികമായ പ്രതിഫലനം.
§ ആകാശവും ജലവും നീല നിറത്തിൽ കാണപ്പെടുന്നതിനു കാരണം.
§ കടലിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ :സി.വി.രാമൻ( രാമൻ ഇഫക്റ്റ് )
§ ആകാശത്തിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ :ലോർഡ് റയ്‌ലി
§ ചന്ദ്രനിൽ ആകാശത്തിന്റെ നിറം: കറുപ്പ്( അന്തരീക്ഷം ഇല്ല )
· പൂർണ്ണ ആന്തരിക പ്രതിഫലനം (Total Internal Reflection):
· വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം.
· ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിൽ ഉപയോഗിക്കുന്ന പ്രകാശ പ്രതിഭാസം
· ഒപ്റ്റിക്കൽ ഫിംഗർ പ്രിന്റ് സംവിധാനത്തിൽ ഉപയോഗിക്കുന്ന പ്രകാശ പ്രതിഭാസം
· ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ് : നരീന്ദർ സിംഗ് കപാനി
· മഴവില്ല്:
· കാരണമാകുന്ന പ്രതിഭാസങ്ങൾ :
1. പ്രകീർണ്ണനം
2. അപവർത്തനം
3. പൂർണ്ണ ആന്തരിക പ്രതിഫലനം
· ഏറ്റവും മുകളിൽ വരുന്ന നിറം :ചുവപ്പ്
· മധ്യഭാഗത്ത് വരുന്ന നിറം : പച്ച
· താഴ്ഭാഗത്ത് വരുന്ന നിറം : വയലറ്റ്
· വയലറ്റ് നിറത്തിന്റെ കോണളവ് = 40.8 ഡിഗ്രി
· ചുവപ്പു നിറത്തിന്റെ കോണളവ് = 42.8 ഡിഗ്രി
· സൂര്യന്റെ എതിർദിശയിലാണ് മഴവില്ല് കാണപ്പെടുന്നത്
· വിമാനത്തിൽ നിന്ന് നോക്കിയാൽ മഴവില്ല് കാണുന്ന ആകൃതി : വൃത്താകൃതി
· ഫോട്ടോ ഇലക്ട്രിക് പ്രഭാവം (Photoelectric effect) :
§ പ്രകാശരശ്മികൾ പതിക്കുമ്പോൾ സോഡിയം,പൊട്ടാസ്യം തുടങ്ങിയ ലോഹങ്ങളുടെ ഉപരിതലത്തിൽ നിന്നും ഇലക്ട്രോണുകൾ ഉൽസർജിക്കുന്ന പ്രതിഭാസം.
§ സോളാർ സെല്ലുകളുടെ പ്രവർത്തനതത്വം.
§ ആവിഷ്കരിച്ചത് : ഹെൻട്രിച്ച് ഹെർട്സ്
§ ഈ പ്രഭാവം വിശദീകരിച്ചത് : ആൽബർട്ട് ഐൻസ്റ്റീൻ
( ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്(E= mc^2),
1921 നൊബേൽ സമ്മാനം)
· ഇൻഫ്രാറെഡ് കിരണങ്ങൾ :
« സൂര്യപ്രകാശത്തിലെ താപ കിരണങ്ങൾ എന്നറിയപ്പെടുന്നു.
« വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കുന്നു.
« ടി.വി റിമോട്ടിൽ ഉപയോഗിക്കുന്നു.
« ഉപഗ്രഹ നിയന്ത്രണത്തിന് ഉപയോഗിക്കുന്നു.
« കണ്ടെത്തിയത് : വില്യം ഹെർഷൽ
· അൾട്രാവയലറ്റ് കിരണങ്ങൾ :
« സൂര്യാഘാതം ഉണ്ടാകുവാൻ കാരണമാകുന്ന കിരണം.
« ട്യൂബ് ലൈറ്റിലെ പ്രകാശകിരണം.
« ശരീരത്തിൽ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നു.
« പ്രധാന ഉപയോഗങ്ങൾ : കള്ളനോട്ട് തിരിച്ചറിയാൻ, നെയ്യിലെ മായം തിരിച്ചറിയാൻ,ശാസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ.
« കണ്ടെത്തിയത് : ജൊഹാൻ വില്യം റിട്ടർ
· എക്സ് – റേ (X – ray) :
« റേഡിയേഷനും, കാൻസർ ചികിത്സയ്ക്കും ഉപയോഗിക്കുന്നത് : ഹാർഡ് എക്സ് – റേ
« ആന്തരിക അവയവങ്ങളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്നത് : സോഫ്റ്റ് എക്സ് – റേ
« തരംഗദൈർഘ്യം കൂടിയതും ഊർജ്ജം കുറഞ്ഞതുമായ എക്സ്-റേ : സോഫ്റ്റ് എക്സ്-റേ
« എക്സ് റേ കടന്നുപോകാത്ത ലോഹം : ലെഡ്
« കണ്ടുപിടിച്ചത് : വില്യം റോൺജൻ (1895)
« എക്സ്-റേ കണ്ടെത്തിയതിന് നോബൽ സമ്മാനം ലഭിച്ച വർഷം : 1901