ലെൻസുകൾ – lens Kerala PSC Physics study note

More articles

 ലെൻസുകൾ(lens):

 ഗോളോപരിതലങ്ങളുള്ള ഒരു സുതാര്യ മാധ്യമമാണ് ലെൻസ്.

  ലെൻസിന്റെ പവർ അളക്കുന്ന യൂണിറ്റ്: ഡയോപ്റ്റർ

ലെൻസിന്റെ ഫോക്കൽ ദൂരം കൂടുന്തോറും അതിന്റെ പവർ കുറയുന്നു.

 ആവർധനം (magnification): വസ്തുവിന്റെ വലുപ്പത്തിന്റെ എത്ര മടങ്ങാണ് പ്രതിബിംബത്തെ വലുപ്പം എന്ന് സൂചിപ്പിക്കുന്ന സംഖ്യ.

 ആവർധനം    =   പ്രതിബിംബത്തിന്റെ ഉയരം/ വസ്തുവിന്റെ ഉയരം

 വസ്തുവിലേക്കുള്ള അകലം u, പ്രതിബിംബത്തിലേക്കുള്ള അകലം v എന്നിവ പരിഗണിച്ചാൽ ആവർധനം, m   =  v/u

 ആവർധനം നെഗറ്റീവ് ആണെങ്കിൽ പ്രതിബിംബം : യഥാർത്ഥവും തലകീഴായതും

  ആവർധനം പോസിറ്റീവ് ആണെങ്കിൽ പ്രതിബിംബം  : മിഥ്യയും നിവർന്നതും

·         കോൺവെക്സ് ലെൻസ്( ഉത്തല ലെൻസ്):

  മധ്യഭാഗത്ത് കട്ടി കൂടുതൽ വശങ്ങൾ ഇടുങ്ങിയത്

  സംവ്രജന ലെൻസ്(converging lens) എന്നറിയപ്പെടുന്നു.

  പവർ : പോസിറ്റീവ്

  •  വസ്തുക്കളെ വലുതായി കാണാൻ ഉപയോഗിക്കുന്നു.
  •   മാഗ്നിഫയിങ് ലെൻസ് എന്നറിയപ്പെടുന്നു.

§  പ്രതിബിംബം യഥാർത്ഥവും തലകീഴായതും ആണ്. 

§  ദീർഘദൃഷ്ടി,വെള്ളെഴുത്ത് എന്നിവ പരിഹരിക്കാൻ ഉപയോഗിക്കുന്നു.

§  മൈക്രോസ്കോപ്പിൽ ഉപയോഗിക്കുന്നു.

§  ടെലിവിഷൻ,ക്യാമറ എന്നിവയിൽ ഉപയോഗിക്കുന്നു.

§  ബേർണിങ് ഗ്ലാസ് ആയി ഉപയോഗിക്കുന്നു.

§  ടെലിസ്ക്കോപ്പിലും പ്രൊജക്ടറുകളിലും ഉപയോഗിക്കുന്നു.

·         കോൺകേവ് ലെൻസ്( അവതല ലെൻസ് ):

§  മധ്യഭാഗം ഇടുങ്ങിയതും വശങ്ങൾ കട്ടി കൂടിയതും.

§  വിവ്രജന ലെൻസ് (diverging lens) എന്നറിയപ്പെടുന്നു.

§  പവർ     :  നെഗറ്റീവ്

§  പ്രതിബിംബം വസ്തുവിനെക്കാൾ ചെറുതും സാങ്കല്പികവും നിവർന്നതും ആയിരിക്കും.

§  ഹ്രസ്വദൃഷ്ടി (Myopia) പരിഹരിക്കാൻ ഉപയോഗിക്കുന്നു.

·         സിലിണ്ടറിക്കൽലെൻസ്:വിഷമദൃഷ്ടി(astigmatism)പരിഹരിക്കാൻ ഉപയോഗിക്കുന്നു.

·         ഹ്രസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കുന്ന ലെൻസ് : ബൈഫോക്കൽ ലെൻസ് ( കണ്ടുപിടിച്ചത് ബെഞ്ചമിൻ ഫ്രാങ്ക്ലിൻ )

·         കോൺവെക്സ് ദർപ്പണം ( convex mirror):

§   വസ്തുവിനെക്കാൾ ചെറിയ പ്രതിബിംബം ഉണ്ടാക്കും.

§  വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നു.          

·         കോൺകേവ് ദർപ്പണം (concave mirror):

§      വസ്തുവിനെക്കാൾ വലിയ പ്രതിബിംബം ഉണ്ടാകുന്നു.

§  റിഫ്ലക്ടർ ആയി ഉപയോഗിക്കുന്നു.

§  സോളാർ കുക്കറിൽ ഉപയോഗിക്കുന്നു.

§  ദന്ത ഡോക്ടർമാർ ഉപയോഗിക്കുന്ന മിറർ.

§  ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നു.

§  സെർച്ച് ലൈറ്റ്,ടോർച്ച് ലൈറ്റ് തുടങ്ങിയവയിൽ റിഫ്ലക്ടർ ആയി ഉപയോഗിക്കുന്നു.

§  സൂത്ര കണ്ണാടി എന്നറിയപ്പെടുന്നത്  : സ്‌ഫെറിക്കൽ മിറർ

§  മുഖം  നോക്കാൻ ഉപയോഗിക്കുന്നത്  : സമതലദർപ്പണം

·         ദർപ്പണങ്ങൾക്കിടയിലുള്ള കോണളവ് x ആയാൽ പ്രതിബിംബങ്ങളുടെ എണ്ണം

              n =(360/x) – 1

v  വക്രത ആരം(R) 20 സെന്റീമീറ്റർ ആയ ഒരു മിററിന്റെ ഫോക്കൽ ദൂരം(f) കണ്ടുപിടിക്കുക?

          ഒരു ദർപ്പണം ഏത് ഗോളത്തിന്റെ ഭാഗമാണോ,ആ ഗോളത്തിന്റെ ആരം(radius) ആണ് വക്രത ആരം (radius of curvature).

                         R  = 2×f

                        f    =  R / 2

         ഇവിടെ,    R    = 20 cm       :    f       =  20÷2 = 10 cm

v  ഒരു കോൺവെക്സ് ലെൻസിനു മുന്നിൽ 15 cm അകലെ വസ്തു വെച്ചപ്പോൾ ലെൻസിൽ നിന്ന് 30 cm അകലെയായി യഥാർത്ഥ പ്രതിബിംബം ലഭിച്ചു. ഈ ലെൻസിന്റെ ഫോക്കസ് ദൂരം എത്ര?

       ഫോക്കസ് ദൂരം,   f = (uv)/(u- v)

            1/f  =  1/v   –    1/u

         u  = വസ്തുവിന്റെ സ്ഥാനം

         v   = പ്രതിബിംബത്തിന്റെ സ്ഥാനം

     ഇവിടെ   u= – 15 cm       , v= +30 cm

               f=( -15×30)/( -15- (+30))

                 = + 10 cm

v  ഒരു കോൺകേവ് ലെൻസിന്റെ ഫോക്കസ് ദൂരം 20cm ആണ്.ഈ ലെൻസിൽ നിന്നും 30cm അകലെയായി ഒരു വസ്തു വെച്ചാൽ ലഭിക്കുന്ന പ്രതിബിംബത്തിലേക്കുള്ള അകലം എത്ര?

          u = – 30cm     , f =  -20cm

     1/f   = 1/v   –  1/u

1/ -20   =  1/v   –  1/ -30

1/v       =  -1/12

v           =   – 12 cm

v  ഒരു കോൺകേവ് ദർപ്പണത്തിലെ 30cm മുൻപിലായി ഒരു വസ്തു വച്ചപ്പോൾ ദർപ്പണത്തിൽ നിന്ന് 20cm അകലെ സ്ക്രീനിൽ പ്രതിബിംബം ലഭിക്കുന്നു. ദർപ്പണത്തിന്റെ ഫോക്കസ് ദൂരം കാണുക?

 ദർപ്പണ സമവാക്യം    :  f  = ( uv)/(u+v)

                          1/f  =  1/u  +  1/v

ഇവിടെ,   u = -30cm        v = -20 cm

             f  = (( -30)×(-20)  )/ (-30-20)

                = -12cm

·         ലെൻസിന്റെ പവർ :

·         മീറ്ററിൽ ഉള്ള ഫോക്കസ് ദൂരത്തിന്റെ വ്യുൽക്രമം

·        പവർ,  P  = 1/ f

·         പവറിന്റെ യൂണിറ്റ്   : ഡയോപ്റ്റർ(D)

·        +25 cm ഫോക്കസ് ദൂരം ഉള്ള ലെൻസിന്റെ പവർ കാണുക

           P =  1/f

              =  1/ 0.25

           P    =  +4 D

Latest Posts