ആദിമ മനുഷ്യന്റെ ജീവിതം നാലായി തരം തിരിക്കാം
- പ്രാചീന ശിലായുഗം(Paleolithic Age)
- മധ്യശിലായുഗം(Mesolithic Age)
- നവീന ശിലായുഗം(Neolithic Age)
- താമ്രാ ശിലായുഗം (Chalcolithic Age)
1.പ്രാചീന ശിലായുഗം(Paleolithic Age)
*മനുഷ്യരാൽ നിർമ്മിക്കപ്പെട്ട കല്ലുകൊണ്ടുള്ള ഉപകരണങ്ങൾ
വികസിപ്പിച്ചെടുത്തു.
*കളിമൺ രൂപങ്ങൾ ഉണ്ടാക്കി.
*മൃഗവാശിഷ്ടങ്ങൾ, മര അവശിഷ്ടങ്ങൾ, ചിപ്പി, എന്നിവ കൊണ്ട്
വസ്ത്രങ്ങളും ആഭരങ്ങളും നിർമിച്ചു.
*ചെറിയ കല്ല് പ്രതിമകൾ നിർമിച്ചു.
*മൃഗത്തിന്റെ എല്ലുകൾ കൊണ്ട് സുഷിരവാദ്യങ്ങൾ ഉണ്ടാക്കി.
-പ്രാചീനശില യുഗത്തെ വേട്ടയാടൽ യുഗം എന്നും വിശേഷിപ്പിക്കുന്നു.
*വേട്ട ആയിരുന്നു ഉപജീവന മാർഗം.
*വസ്ത്രം, ആഹാരം എല്ലം വേട്ട ചെയ്താണ് ശേഖരിച്ചിരുന്നത്.
*മൃഗങ്ങളുടെ എല്ലുകളും കൊമ്പും പല്ലുകളും ആയുധങ്ങൾ ആക്കി.
*സ്ത്രീ പുരുഷ ഭേദം ഇല്ലാതെ സംഘങ്ങൾ ആയി വേട്ട ചെയ്തു.
–ഗുഹചിത്രങ്ങൾ നൽകുന്ന വിവരങ്ങൾ
*മൃഗങ്ങളെ സംഘമായി വേട്ട ചെയ്തിരുന്നു
*വേട്ടയാടാനുള്ള മൃഗങ്ങളും സ്ഥലവും മുൻകൂട്ടി തീരുമാനിച്ചിരുന്നു.
*പ്രകൃതി ദത്തമായ വിഭവങ്ങൾ ഉപയോഗിച്ചിരുന്നു.
*വിനോദത്തിൽ ഏർപ്പെട്ടിരുന്നു.
*യാത്ര എളുപ്പമാക്കാൻ ഗുഹ ഭിത്തിയിൽ അടയാളങ്ങൾ
നൽകിയിരുന്നു.
പ്രാചീന ശിലയുഗ കേന്ദ്രങ്ങൾ
ഭീംബട്ക (madhyapradesh)
നർമദാ താഴ്‌വാര
നാഗാർജുനകൊണ്ട
ഹൻസ്ഗി
നേട്ടങ്ങൾ കൈവരിച്ച മേഖലകൾ
ശില്പവിദ്യ :പ്രതിമ നിർമാണം
ചിത്രകല :ഗുഹ ചിത്രങ്ങൾ
:കരകൗശലം :വസ്ത്ര, ആഭരണ നിർമാണം
Note:1 – പ്രാചീന മനുഷ്യന്റെ മറ്റൊരു ഉദാഹരണം -ജാവാ ദ്വീപുകളിൽ
നിന്നും കണ്ടെത്തിയ* ജാവാ മനുഷ്യൻ*.
(നീണ്ടു നിവർന്നു നിൽക്കാൻ കഴിവില്ലാത്ത പ്രകൃതം, വലിയ തല,
ചെറിയ താടി, അഞ്ചടി ആറിഞ്ചു പൊക്കം )
Note:2-ജാവയ്ക്കു ശേഷം ആർഭവിച്ച മനുഷ്യ വർഗം ആണ് *പെക്കിങ്
മനുഷ്യൻ . ചൈനയിലെ പെക്കിങ് എന്നാ സ്ഥലത്തു നിന്നു അവശിഷ്ടം ലഭിച്ചു.
Note:3-നിയന്തർത്താൽ മനുഷ്യർ *
ജർമ്മനിയിലെ നിയന്തർ താഴ്‌വരയിൽ നിന്നും അവശിഷ്ടം ലഭിച്ചു.
ഏറ്റവും കൂടുതൽ അറിയപ്പെടുന്ന വർഗം. ഒരുലക്ഷത്തി പതിനായിരം
വർഷം മുൻപ് ജീവിച്ചിരുന്നു.
(അഞ്ചടി ഉയരം, മെലിഞ്ഞ ശരീരം, ചെറിയ മാഷ്തിഷ്കം, വികൃതമായി
രൂപം, വൈകല്യം ഉണ്ടായിരുന്നു)
കലകക്രമേണ സംസാരിക്കാൻ തുടങ്ങിയവർ.
Note:4-പാലെസ്തിനിലെ മൗണ്ട് കാർമ്മൽ എന്ന് സ്ഥലത്തു നിന്നും
അവശിഷ്ടം നിയന്തർതാൽ മനുഷ്യന് സമാനമായ മനുഷ്യന്റെ
അവശിഷ്ടം ലഭിച്ചു.
Note:5- ആരിഗ്നഷ്യൻ(Aurignacian )അടുത്ത വർഗം.ഫ്രാൻസിലെ
ഗരോൺ നദിയുടെ ഉത്ഭവമായ ആരിഗ്നൻ എന്ന് ഗുഹയിൽ നിന്നും
ലഭിച്ചു.ആധുനിക മനുഷ്യന്റെ പൂർവികർ എന്ന് വിശ്വസിക്കുന്നു.
അയർലണ്ട്, ഫ്രാൻസ്, സ്പെയിൻ, പോർട്ടുഗൽ അൽജീരിയ
എന്നിവിടെങ്ങളിൽ ഇപ്പോഴും കാണാം.
Note:6-ഏറ്റവും പ്രധാന്യം അർഹിക്കുന്ന വർഗം ക്രോമാഗ്നൺ വർഗം
ക്രോമാഗ്നൺ ഗുഹയിൽ നിന്നും കണ്ടെത്തി
Note7: ഗ്രിമൾഡി വർഗം. ഗ്രിമൾഡി ഗുഹയിൽ നിന്നും കണ്ടത്തി.
2. മധ്യശിലയുഗം (Mesolithic Age)
*ബ്രഹത്തായ കാലഘട്ടം ആണ്.
*സൂക്ഷ്മവും മുനയുള്ളതും ആയ ആയുധങ്ങൾ ഉപയോഗിക്കാൻ തുടങ്ങി.Follow Us on Social Media
*സൂക്ഷ്മ ശീലംയുഗം എന്ന് അറിയപ്പെടുന്നു(microlithic age).
*മനുഷ്യർ സ്ഥിരവാസം ആരംഭിച്ചു.
*അവശ്യ വസ്തുക്കൾ കൈ മാറാൻ തുടങ്ങി.
*മൃഗങ്ങളെ ഇണക്കി വളർത്താൻ തുടങ്ങി.
*വേട്ടയ്ക് കൂടുതൽ ഉപകരണങ്ങൾ കണ്ടെത്തി (അമ്പും വില്ലും ).
*ദൂരെയുള്ള മൃഗങ്ങളെ വേട്ടയാടാൻ തുടങ്ങി.
*ഇന്ത്യയിലെ രാജസ്ഥാനിലെ ബാഗോർ, മദ്യപ്രദേശിലെ ആദഗഡ്
എന്നിവിടങ്ങളിൽ നിന്നും തെളിവുകൾ ലഭിച്ചു.
*അമിതമായ വേട്ട പല മൃഗങ്ങളുടെയും വംശ നാശത്തിന് കാരണമായി.
eg :mamoth(2013-സൈബിരിയയിൽ നിന്നു ഫോസിൽ ലഭിച്ചു.)
*ക്ലോണിംഗിലൂടെ മമത്തുക്കളെ പുനസൃഷ്ടിക്കൻ ശ്രമം നടക്കുന്നു.
*മധ്യശിലായുഗത്തിലെ പ്രധാന തൊഴിൽ–
വേട്ടയാടൽ *
പ്രധാന ഭക്ഷണം -മാമതുകൾ, പുല്ലുൾ, നീർനായ,
പലതരം മത്സ്യങ്ങൾ.
3: നവീനശിലയുഗം (Neolithic Age)
*നദിതടം കേന്ദ്രികരിച്ച് കൃഷി ആരംഭിച്ചു.
*സ്ഥിരവാസം ആരംഭിച്ചു.
*സാധങ്ങൾ ഒരു സ്ഥലത്ത് നിന്നും മറ്റു സ്ഥലത്തേക്ക് കൊണ്ട്
പോകാൻ ചക്രം ഉപയോഗിക്കാൻ തുടങ്ങി.
*കൂട്ടായ ജീവിതം ആരംഭിച്ചു.
*കേരളത്തിലെ പ്രധാന കേന്ദ്രം – എടക്കൽ ഗുഹ
*BC 6000-BC 1700 വയനാട് ജില്ലFollow Us on Social Media
*1890 ൽ ഫ്രെഡ് ഫോസ്സൈറ്റ് – എടക്കൽ ഗുഹ
*ഗുഹയുടെ ചില ഭാഗങ്ങൾ പെട്രോഗ്ലീഫുകളാണ്, ഇവ ഗുഹായല്ല.
*ഗുഹയിൽ കാണുന്ന ചിത്രങ്ങൾ
മനുഷ്യർ
മൃഗങ്ങൾ
ചക്രമുള്ള വണ്ടി
Note:*കൃഷിയുടെ ആരംഭം മനുഷ്യ പുരോഗതിയുടെ നാഴികകല്ലാണ് *
-ഈ കാലഘട്ടത്തിൽ കൃഷി വരുത്തിയ മാറ്റങ്ങളെ* നവീനാശീല യുഗം
വിപ്ലവം* (Neolithic Revolution)എന്ന് ചരിത്രകാരനായ “ഗോർഡൻ
ചെയ്ൽസ് ” വിശേഷിപ്പിച്ചു.
പ്രധാന വിളകൾ
1 :കിഴങ്ങുകൾ
2:നെല്ല്
3:വാഴ
4:ബാർലി
5:ഗോതമ്പ്
6:ചണം
4: താമ്രാശിലായുഗം (Chalcolithic Age)
*താമ്രം -ചെമ്പ്
*ലോഹങ്ങളുടെ ഉപയോഗം കൂടി
*ചെമ്പുകൊണ്ടുള്ള ഉപകരണങ്ങൾ നിർമിച്ചു.
*നഗര ജീവിതം ആരംഭിച്ചു.
*അടുപ്പുകളോടു കൂടിയ വീടുകൾ നിർമിച്ചു, താമസം ആരംഭിച്ചു
*മൺപാത്രങ്ങൾ നിർമിക്കാൻ ചക്രം ഉപയോഗിച്ച് തുടങ്ങി.
*കുടിൽ ചുമരുകളിൽ ചിത്രങ്ങൾ വരച്ചിരുന്നു.
*ബാലുചിസ്ഥാനിലെ മെഹർഗാദ്, തുർക്കിയിലെ ചതൽഹൊയ്ക്ക്
എന്നിവിടെങ്ങളിൽ നിന്നും തെളിവ് ലഭിച്ചു.
*ഇപ്പോഴും ഉൽഖനനം നടക്കുന്നു.
പ്രധാനകൃഷി
1:ഗോതമ്പു
2:ബാർലി
കേന്ദ്രങ്ങൾ
മെഹർഗഡ്
അഹാർ
കായത
4:ജോർവെ
5:ഗിലുണ്ട്
6:എറാൻ
7:ചന്തോളി
8:ചിരാദ്