താപം
· ഒരു പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ആകെ ഗതികോർജ്ജത്തിന്റെ അളവാണ് താപം.
· താപത്തെക്കുറിച്ചുള്ള പഠനം : തെർമോഡൈനാമിക്സ്
· താപം ഒരു ഊർജ്ജം ആണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ: ജെയിംസ് പ്രെസ്കോർട്ട് ജൂൾ
· ഉയർന്ന താപനിലയെ കുറിച്ചുള്ള പഠനം : പൈറോജനിക്സ്
· ഉയർന്ന താപനില അളക്കുന്ന ഉപകരണം : പൈറോ മീറ്റർ
· വളരെ താഴ്ന്ന താപനിലയെ കുറിച്ചുള്ള പഠനം: ക്രയോജനിക്സ്
· താഴ്ന്ന താപനില അളക്കുന്ന ഉപകരണം : പ്രയോ മീറ്റർ
· 1 കലോറി = 4.2 ജൂൾ
· ഒരു വസ്തുവിന്റെ താപനിലയെ സൂചിപ്പിക്കുന്ന അളവ് : ഊഷ്മാവ്
· ഒരു പദാർത്ഥത്തിന്റെ ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം : തെർമോമീറ്റർ
· തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം : മെർക്കുറി
· തെർമോമീറ്റർ കണ്ടുപിടിച്ചത് : ഗലീലിയോ
· ക്ലിനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചത് : തോമസ് ആൽബർട്ട്
· മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചത് : ഫാരൻഹീറ്റ്
· ശരീര താപനില അളക്കാൻ വേണ്ടി മാത്രം ഉപയോഗിക്കുന്നത്: ക്ലിനിക്കൽ തെർമോമീറ്റർ
· 200°C ൽ താഴെയുള്ള താപനില അളക്കാൻ : ലബോറട്ടറി തെർമോമീറ്റർ
· തന്മാത്രകളുടെ ഗതികോർജ്ജം പൂജ്യമായി മാറുന്ന താപനില = -273.15°C ( അബ്സല്യൂട്ട് സീറോ )
· ഒരു പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ചലനം മുഴുവനായും നിലയ്ക്കുന്ന ഊഷ്മാവ് : കേവല പൂജ്യം (Absolute Zero)
· ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റുകൾ :
ഡിഗ്രി സെൽഷ്യസ്,കെൽവിൻ,ഫാരൻഹീറ്റ്
· ഫാരൻഹീറ്റിനെ സെൽഷ്യസ് സ്കെയിലിൽ ആക്കാൻ,
C = (F – 32 )×(5/9 )
· സെൽഷ്യസ് സ്കെയിലിനെ ഫാരൻ സ്കെയിലിലാക്കാൻ,
F = (C×9/5 ) + 32
· സെൽഷ്യസിനെ കെൽവിൻ സ്കെയിലാക്കാൻ,
K = C + 273.15
· ശരീരോഷ്മാവ്, 37°C = 98.4F = 310 K
· ഐസ് ഉരുകുന്നത്, 0°C = 32F = 273 K
· ജലം തിളക്കുന്നത്, 100°C = 212 F = 373 K
· 574.25 F = 574.25 K
· – 40°C = -40 F
· സെൽഷ്യസ് സ്കെയിലിലും കെൽവിൻ സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ് ഇല്ല.
· താപപ്രസരണം :താപപ്രസരണം നടക്കുന്ന മൂന്ന് രീതികൾ,
1. ചാലനം(Conduction) : തന്മാത്രകളുടെ സഞ്ചാരം ഇല്ലാതെ അവയുടെ കമ്പനം മൂലം താപം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് പ്രസരിക്കുന്ന പ്രക്രിയ. ഖര പദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന രീതി.
2. സംവഹനം(Convection) : ദ്രാവകങ്ങളിലും വാതകങ്ങളിലും നടക്കുന്ന താപ പ്രസരണ രീതി. കടൽക്കാറ്റിനും കരക്കാറ്റിനും കാരണം.
3. വികിരണം(Radiation) : ഒരു മാധ്യമത്തിന്റെയും സഹായമില്ലാതെ താപം പ്രസരിക്കുന്ന രീതി. താപം സൂര്യനിൽ നിന്നും ഭൂമിയിലെത്തുന്ന രീതി.
· താപീയ വികാസം:
§ ചൂടാക്കുമ്പോൾ വസ്തുക്കൾ വികസിക്കുന്ന പ്രതിഭാസം.
§ ചൂടാക്കുമ്പോൾ ഏറ്റവും കൂടുതൽ വികസിക്കുന്നത്: വാതകങ്ങൾ
§ ഉദാ : റെയിൽപ്പാളങ്ങൾക്ക് ഇടയിൽ വിടവ് ഇട്ടിരിക്കുന്നത്,
കോൺക്രീറ്റ് പാലങ്ങൾക്ക് വിടവ് ഇട്ടിരിക്കുന്നത്
· താപധാരിത : ഒരു പദാർത്ഥത്തിലെ താപനില ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്താൻ ആവശ്യമായ താപം.
· വിശിഷ്ട താപധാരിത:
§ ഒരു കിലോഗ്രാം പദാർത്ഥത്തിന്റെ താപനില ഒരു ഡിഗ്രി സെൽഷ്യസ് ആയി ഉയർത്താൻ ആവശ്യമായ താപം.
§ ഏറ്റവും കൂടിയ വിശിഷ്ടതാപധാരിത ഉള്ള മൂലകം: ഹൈഡ്രജൻ
§ വിശിഷ്ട താപധാരിത ഏറ്റവും കൂടുതൽ ഉള്ള പദാർത്ഥം :
ജലം (4200 J/Kg K)
· ദ്രവണാങ്കം(melting point):
§ സാധാരണ അന്തരീക്ഷ മർദത്തിൽ ഒരു ഖരവസ്തു ദ്രവീകരിക്കുന്ന നിശ്ചിത താപനില.
§ ഐസിന്റെ ദ്രവണാങ്കം : 0°C
§ ആൽക്കഹോളിന്റെ ദ്രവണാങ്കം : – 114°C
§ മെർക്കുറിയുടെ ദ്രവണാങ്കം : – 39°C
· തിളനില (Boiling point):
§ സാധാരണ അന്തരീക്ഷ മർദത്തിൽ ഒരു ദ്രാവകം തിളച്ച് ബാഷ്പമായി തീരുന്ന നിശ്ചിത താപനില.
§ പ്രഷർ കുക്കറിൽ ജലം തിളക്കുന്ന ഊഷ്മാവ്: 120°C
§ ജലത്തിന്റെ തിളനില : 100°C
· അതിചാലകത (Super Conductivity) :
§ വളരെ താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം പൂർണമായും ഇല്ലാതായി തീരുന്ന പ്രതിഭാസം.
§ കണ്ടെത്തിയത് : കാമർലിംഗ് ഓൺസ്
§ മെർക്കുറി അതിചാലകത പ്രദർശിപ്പിക്കുന്ന താപനില : 4.2 കെൽവിൻ
· ഉത്പതനം(sublimation): ഒരു ഖര വസ്തു നേരിട്ട് വാതകാവസ്ഥയിലേക്ക് മാറുന്ന പ്രക്രിയ.
ഉദാ : കർപ്പൂരം പുകയുന്നത്, പാറ്റാഗുളിക
· ലീനതാപം (Latent Heat ): ഒരു അവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറ്റം നടക്കുമ്പോൾ ഊഷ്മാവിൽ വർധനവില്ലാതെ സ്വീകരിക്കുന്ന താപം.
· ജലത്തേക്കാൾ ലീനതാപം കൂടുതലുള്ളത് നീരാവിക്ക് ആണ്.
· 4°C ൽ നിന്നും 0°C ലേക്ക് തണുപ്പിക്കുമ്പോൾ ജലത്തിന്റെ വ്യാപ്തത്തിൽ ഉണ്ടാകുന്ന മാറ്റം : കൂടുന്നു.
· ജലത്തിന് ഏറ്റവും കുറഞ്ഞ വ്യാപ്തവും ഏറ്റവും കൂടിയ സാന്ദ്രതയും ഉള്ള താപനില : 4°C