Ecology- പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

More articles

Ecology and Environmental problems -A most important topic for Kerala PSC Exam and Other Competitive examination

here we discuss basics of the environment and related terms Major current environmental issues such as climate change, pollution, environmental degradation.

പ്രകൃതിയിലെ ജൈവികവും അജൈവീകവുമായ എല്ലാ ഘടകങ്ങളും ചേർന്നതാണ് പരിസ്ഥിതി

 ജീവനും സ്വത്തിനും പരിസ്ഥിതിക്കും അപായകരമായേക്കാവുന്ന പ്രകൃതിപ്രതിഭാസങ്ങൾ അറിയപ്പെടുന്നതാണ് പ്രകൃതിക്ഷോഭങ്ങൾ

പ്രകൃതിദത്തമായ കാരണങ്ങളാൽ ഉണ്ടാകുന്ന ദുരന്തങ്ങളാണ് പ്രകൃതിദുരന്തങ്ങൾ 

  • പരിസ്ഥിതിയുടെ പിതാവ് – അലക്സാണ്ടർ വോൺ ഹംബോൾട്ട്
  •  ആധുനിക പരിസ്ഥിതിയുടെ പിതാവ് – യൂജിൻ പി ഓഡം
  •  ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് – റാം ഡിയോ മിശ്ര
  •  ഇന്ത്യൻ പാലിയോ ബോട്ടണിയുടെ പിതാവ് – ബീർബൽ സാഹ്നി
  •  ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ് – റേച്ചൽ കഴ്സൺ
  •  പരിസ്ഥിതി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള യുഎൻ ഏജൻസി UNEP ( യുണൈറ്റഡ് നേഷൻസ് എൻവിറോൺമെന്റ്  പ്രോഗ്രാം)

 നെയ്റോബി ആണ് യു എൻ ഇ പി യുടെ ആസ്ഥാനം

  • പരിസ്ഥിതി സംരക്ഷണം ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കുക എന്നീ പ്രവർത്തനങ്ങൾ മുന്നിൽകണ്ട് നടന്ന ഭൗമ ഉച്ചകോടിയാണ് ബ്രസീലിലെ റിയോ ഡി ജനീറോയിൽ 1992ൽ നടന്നത് (Earth summit)
  •  അജണ്ട 21 റിയോ ഭൗമ ഉച്ചകോടിയുമായി ബന്ധപ്പെട്ടിരിക്കുന്നു
  •  സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് യുഎൻ പിന്തുണയോടെ 1983ലെ നിലവിൽ വന്ന കമ്മീഷനാണ് ബ്രെണ്ട്ലാന്റ്  കമ്മീഷൻ 
  •  വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകമാണ് റെഡ് ഡാറ്റ ബുക്ക്
  •  റെഡ് ഡാറ്റാ ബുക്കിലെ ഗ്രീൻ പേജുകൾ സൂചിപ്പിക്കുന്നത് മുൻപ് വംശനാശഭീഷണി നേരിട്ട് കൊണ്ടിരുന്ന എന്നാൽ ഇന്ന് വംശനാശഭീഷണിയിൽ നിന്നും കരകയറിയതുമായ ജീവികളെയാണ്
  •  ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിനായി പ്രവർത്തിച്ച 1988ൽ വധിക്കപ്പെട്ട പരിസ്ഥിതി പ്രവർത്തകനാണ് ചിക്കോ മെൻഡസ്  
  •  പ്രകൃതിയുടെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൃതി – സൈലന്റ് സ്പ്രിങ് ( റേച്ചൽ കഴ്സൺ )

    കീടനാശിനികളുടെ ദോഷവശങ്ങളെക്കുറിച്ച് ആണ് ഇതിൽ പ്രതിപാദിക്കുന്നത് 

  •  ഇന്ത്യ കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തം ആണ് ഭോപ്പാൽ ദുരന്തം ഇത് നടന്നത് 1984. മീഥൈൽ ഐസോസയനേറ്റ് എന്ന വിഷവാതകം ആണ്ഈ ദുരന്തത്തിന് കാരണം  
  •  ചെർണോബിൽ ആണവദുരന്തം നടന്നത് 1986 ഏപ്രിൽ 26-നാണ് ചെർണോബിൽ സ്ഥിതിചെയ്യുന്നത് ഉക്രൈനിൽ ആണ്
  •  ത്രീ മൈൽ ഐലൻഡ് ആണവദുരന്തം നടന്നത് 1979 ൽ അമേരിക്കയിലാണ്
  •  കാലാവസ്ഥ വ്യതിയാനത്തിന്റെയും മറ്റും കാര്യങ്ങൾ ജനശ്രദ്ധയിൽ എത്തിക്കാൻ എവറസ്റ്റിൽ മന്ത്രിസഭ യോഗം ചേർന്ന ആദ്യ രാജ്യമാണ് നേപ്പാൾ
  •  ഹരിതഗൃഹപ്രഭാവം അനുഭവപ്പെടുന്നത് അന്തരീക്ഷത്തിലെ ട്രോപോസ്ഫിയറിലാണ് 

ജൈവമണ്ഡലം

 ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖല ശിലാമണ്ഡലം ജലമണ്ഡലം വായുമണ്ഡലം ഇനി മൂന്ന് മണ്ഡലങ്ങളിലെയും പരസ്പര പ്രവർത്തനങ്ങളുടെ ഫലമായാണ് ജൈവമണ്ഡലം നിലനിൽക്കുന്നത്

 ജീവമണ്ഡലം

 ഭൂമിയിൽ ജീവൻ കാണപ്പെടുന്ന ഭാഗമാണ് ജീവമണ്ഡലം ജീവമണ്ഡലം ഭൗമോപരിതലത്തിലും അന്തരീക്ഷത്തിലും സമുദ്രത്തിനടിയിലുമായി വ്യാപിച്ചുകിടക്കുന്നു

 ജീവ മണ്ഡലത്തിന്റെ അടിസ്ഥാനഘടകമാണ് ആവാസവ്യവസ്ഥ  
 ആവാസവ്യവസ്ഥയിലെ ഉത്പാദകർ എന്നറിയപ്പെടുന്നത് സ്വപോഷികൾ ഹരിത സസ്യങ്ങളാണ് സ്വപോഷികൾ

 സ്വന്തമായി ആഹാരം നിർമ്മിക്കാൻ കഴിവില്ലാത്ത ആഹാരത്തിനായി നേരിട്ടോ അല്ലാതെയോ സ്വപോഷികളെ  ആശ്രയിക്കുന്ന ജീവികളാണ് പരപോഷികൾ

ആഹാരത്തിനായി സ്വപോഷികൾ ഉൽപ്പാദിപ്പിക്കുന്ന ആഹാരത്തെ ആശ്രയിക്കുന്ന ജീവികളാണ് ഉപഭോക്താക്കൾ

വാസസ്ഥലത്തിന് മാത്രം മറ്റുള്ളവരെ ആശ്രയിക്കുന്ന ജീവികളാണ് എപ്പിഫൈറ്റുകൾ

 മറ്റു സസ്യങ്ങളിൽ വളർന്ന് അവയിൽ നിന്ന് ആഹാരവും ജലവും വലിച്ചെടുക്കുന്ന സസ്യങ്ങളാണ് പരാദസസ്യങ്ങൾ

പൂർണ്ണപരാദത്തിന് ഉദാഹരണം മൂടില്ലാത്താളി  അർദ്ധ പരാധ സസ്യങ്ങളാണ് ഇത്തിക്കണ്ണി  ഭാഗിക പരാദത്തതിന്  ഉദാഹരണം ചന്ദനമരം 

 

LEAVE A REPLY

Please enter your comment!
Please enter your name here

- Download Our App -spot_img

Latest