വിവിധ തരം കമ്പ്യൂട്ടറുകൾ
• കമ്പ്യൂട്ടറിനെ അതിന്റെ പ്രവർത്തന തത്വത്തിൻ്റെ അടിസ്ഥാനത്തിൽ പലതായി തിരിച്ചിരിക്കുന്നു അവയാണ് ;
> അനലോഗ് കമ്പ്യൂട്ടർ
> ഡിജിറ്റൽ കമ്പ്യൂട്ടർ
> ഹൈബ്രിഡ് കമ്പ്യൂട്ടർ
• വോൾട്ടേജ് ,മർദ്ദം ,താപനില, വേഗത തുടങ്ങിയവ അളക്കുന്നതിന് ഉപയോഗിക്കുന്നത്
– അനലോഗ് കമ്പ്യൂട്ടറുകൾ
ഉദാഹരണം :
– അനലോഗ് സ്പീഡോമീറ്റർ , സീസ്മോഗ്രാഫ്
• ബൈനറി സംഖ്യാ സമ്പ്രദായം ഉപയോഗിച്ച് പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾ
- ഡിജിറ്റൽ കമ്പ്യൂട്ടർ
• അനലോഗ് കമ്പ്യൂട്ടറിന്റെയും ഡിജിറ്റൽ കമ്പ്യൂട്ടറിന്റെയും സവിശേഷതകളുള്ള കമ്പ്യൂട്ടർ
– ഹൈബ്രിഡ് കമ്പ്യൂട്ടർ
• ഹൈബ്രിഡ് കമ്പ്യൂട്ടറുകൾക്ക് ഉദാഹരണം
ഇ സി ജി , ഡയാലിസിസ് മെഷീൻ
• വലിപ്പത്തെയും പ്രവർത്തനത്തെയും അടിസ്ഥാനമാക്കി:-
* സൂപ്പർ കമ്പ്യൂട്ടർ
* മെയിൻഫ്രെയിം കമ്പ്യൂട്ടർ
* മിനി കമ്പ്യൂട്ടർ
* മൈക്രോ കമ്പ്യൂട്ടർ
* പോർട്ടബിൾ കമ്പ്യൂട്ടർ
എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
• ബാങ്ക് , എയർലൈൻസ് , റെയിൽവേ റിസർവേഷൻ എന്നിവയ്ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടർ
– മെയിൻഫ്രെയിം കമ്പ്യൂട്ടർ
• പോർട്ടബിൾ കമ്പ്യൂട്ടറിന് ഉദാഹരണങ്ങൾ
– ലാപ്ടോപ്പ് ,നോട്ട്ബുക്ക് കമ്പ്യൂട്ടർ
• ഇന്ത്യയിൽ നിർമ്മിച്ച ആദ്യ കമ്പ്യൂട്ടർ
– ടിഫ്രാക് (TIFRAC – Tata Institute of Fundamental Research Automatic Calculator 1995)
• ആദ്യ പേഴ്സണൽ കമ്പ്യൂട്ടർ
– ആൾട്ടയർ 8800
• ആദ്യ പോർട്ടബിൾ കമ്പ്യൂട്ടർ
– ഓസ്ബോൺ-1