• കമ്പ്യൂട്ടർ – അടിസ്ഥാന വിവരങ്ങൾ
ലാറ്റിൻ ഭാഷയില്‍ നിന്നാണ് കമ്പ്യൂട്ടർ എന്ന പദം ഉത്ഭവിച്ചിരിക്കുന്നത്.
• വിവരങ്ങൾ കണ്ടെത്തി സംഭരിക്കാനും ക്രമീകരിക്കാനും അളവുകൾ കണക്കാക്കാനും മറ്റു മെഷീനുകൾ നിയന്ത്രിക്കാനും കഴിയുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണ്
കമ്പ്യൂട്ടർ
• ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം
ഡിസംബർ 2
• കമ്പ്യൂട്ടറിലെ ചില സവിശേഷതകൾ
– വേഗത
– കൃത്യത
– വിശ്വാസ്യത
• കമ്പ്യൂട്ടർ സുരക്ഷാ ദിനം
നവംബർ 30
• ലോക ടെലികമ്മ്യൂണിക്കേഷൻ ദിനം മെയ് 17
ചരിത്രം
അബാക്കസ്
• ആദ്യത്തെ കാൽക്കുലേറ്റിംഗ് യന്ത്രം
• അടിസ്ഥാന ഗണിത ക്രിയകൾ ചെയ്യുവാനുള്ള ആദ്യ ഉപകരണമായി കണക്കാക്കുന്നു.
• അബാക്കസ് എന്ന വാക്കിൻറെ അർത്ഥം
– കണക്കുകൂട്ടുന്ന ബോർഡ്
• ചെറിയ കമ്പിയിലൂടെ ചലിപ്പിക്കാൻ കഴിയുന്ന മുത്തുകളാണ് അബാക്കസിൻ്റെ പ്രധാന ഘടകം
• കൗണ്ടിംഗ് ഫ്രെയിം എന്നും അറിയപ്പെടുന്നു
• അബാക്കസ് ജപ്പാനിൽ അറിയപ്പെടുന്ന പേര്
– സോറോബാൻ
• അബാക്കസ് കണ്ടുപിടിച്ച രാജ്യം
– ചൈന
നേപ്പിയേഴ്സ് ബോൺ
• ജോൺ നേപ്പിയർ എന്ന ഗണിതശാസ്ത്രജ്ഞൻ കണ്ടെത്തിയ സംഖ്യകൾ രേഖപ്പെടുത്തിയ ദണ്ഡുകളെയാണ് നേപ്പിയേഴ്സ് ബോൺ എന്നറിയപ്പെടുന്നത്.
• നേപ്പിയർ ബോൺസ് കണ്ടെത്തിയ വർഷം
– എ. ഡി. 1617
• നേപ്പിയർ ബോൺസ് ഉപയോഗിച്ച് ഗുണന ക്രിയകൾ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നു
– ജോൺ നേപ്പിയർ
• പ്രയാസമുള്ള ഗുണന ക്രിയകൾ സങ്കലന ത്തിലൂടെ എളുപ്പമാക്കാൻ സഹായിക്കുന്ന ലോഗരിത പട്ടിക 1614-ൽ കണ്ടെത്തിയത്
– ജോൺ നേപ്പിയർ
• ജോൺ നേപ്പിയറിൻ്റെ പ്രശസ്തമായ പുസ്തകം
– എ കൺസ്ട്രക്ഷൻ ഓഫ് ദി വണ്ടർഫുൾ കെനോൻ ഓഫ് ലോഗരിതംസ്
പാസ്കലൈൻ
• ബ്ലെയ്സ് പാസ്ക്കൽ എന്ന ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞൻ “പാസ്കലൈൻ” കാൽക്കുലേറ്റർ കണ്ടുപിടിച്ച വർഷം
– 1642
ലെബനീസിൻ്റെ കാൽക്കുലേറ്റർ
• 1673 ൽ ജർമൻ ഗണിതശാസ്ത്രജ്ഞനും തത്വചിന്തകനുമായ ഗോട്ഫ്രൈഡ് വില്യം വോൺ ലെബനീസ്, നിർമ്മിച്ച സ്റ്റെപ്പ് റക്കണർ എന്ന പേരിലുള്ള കണക്കുകൂട്ടൽ യന്ത്രമാണ്
– ലെബനീസിൻ്റെ കാൽക്കുലേറ്റർ
• പാസ്കലൈൻ യന്ത്രത്തിന്റെ മെച്ചപ്പെടുത്തിയ ഒരു രൂപമാണ്
പഞ്ച്ഡ് കാർഡുകൾ
– ലെബനീസിൻ്റെ കാൽക്കുലേറ്റർ
പഞ്ച്ഡ് കാർഡുകൾ
•1801 ൽ തൻ്റെ ടെക്സ്റ്റൈലുകളുടെ സങ്കീർണമായ ഡിസൈനുകൾ ലളിതമാക്കാനായി ജോസഫ് മേരി ജാക്ക് വേഡ് രൂപീകരിച്ച യന്ത്രത്തറി നിയന്ത്രിച്ചിരുന്നത്
– പഞ്ച്ഡ് കാർഡുകൾ
• വിവരശേഖരണത്തിൻ്റെയും പുനരുപയോഗത്തിൻ്റെയും ആദ്യ രൂപമായി പരിഗണിച്ചിരുന്നത്
– പഞ്ച്ഡ് കാർഡുകൾ
• ചാൾസ് ബാബേജിൻ്റെ അനലിറ്റിക് എൻജിനിലും ഹോളറിത്തിൻ്റെ കണ്ടുപിടിത്തങ്ങളിലും ഉപയോഗിച്ച സാങ്കേതികവിദ്യ
– പഞ്ച്ഡ് കാർഡുകൾ
ഡിഫറൻസ് എൻജിൻ
• 1822-ൽ ഗണിത പട്ടികകൾ സമാഹരിക്കാനാണ് ചാൾസ് ബാബേജ് ഡിഫറൻസ് എൻജിൻ തയ്യാറാക്കിയത്
• റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയിൽ ഏത് പേപ്പറിൽ ആണ് ചാൾസ് ബാബേജ് ഡിഫറൻസ് എൻജിൻ എന്ന ആശയം അവതരിപ്പിച്ചത്
” നോട്ട് ഓൺ ദ ആപ്ലിക്കേഷൻ ഓഫ് മെഷിനറി റ്റു ദ കംപ്യൂട്ടേഷൻ ഓഫ് ആസ്ട്രോണമിക്കൽ ആൻ്റ് മാത്തമാറ്റിക്കൽ ടേബിൾസ് “
അനലിറ്റിക്കൽ എൻജിൻ
• ചാൾസ് ബാബേജ് അനലിറ്റിക്കൽ എൻജിൻ തയ്യാറാക്കുന്ന പ്രവർത്തനം ആരംഭിച്ച വർഷം
1833
• ചാൾസ് ബാബേജിൻ്റെ ആദ്യത്തെ മെക്കാനിക്കൽ ജനറൽ പർപ്പസ് കമ്പ്യൂട്ടർ
• ആധുനിക കമ്പ്യൂട്ടറിന്റെ പൂർവ്വകാല രൂപം
• അനലിറ്റിക്കൽ എഞ്ചിനിൽ ഗണിതക്രിയകൾ ചെയ്യാൻ ഉപയോഗിച്ചിരുന്ന പ്രോസ്സസർ
-മിൽ
ഹോളറിത്തിൻ്റെ യന്ത്രം
• ഹെർമൻ ഹോളറിത്ത് യന്ത്രം കണ്ടുപിടിച്ച വർഷം
– 1887
• പഞ്ച്ഡ് കാർഡിൻ്റെ ഉപഞ്ജാതാവ്
– ഹെർമൻ ഹോളറിത്ത്
• 1890 അമേരിക്കയുടെ സെൻസസ് പ്രക്രിയയിൽ ഹോളറിത്തിൻ്റെ യന്ത്രം ഉപയോഗിച്ചിട്ടുണ്ട്.
• 1896 ൽ ഹോളറിത്ത് , ടാബുലേറ്റിംഗ് മെഷീൻ കോർപ്പറേഷൻ എന്ന കമ്പനിക്ക് രൂപം കൊടുത്തു. തുടർച്ചയായ ലയനങ്ങൾക്ക് ശേഷം 1924 ലിൽ ഈ കമ്പനി ഐബിഎം ആയി മാറുകയും ചെയ്തു.
•1944 – ൽ ഹൊവാഡ് ഐക്കൺ നിർമ്മിച്ച ഒരു ഇലക്ട്രോ മെക്കാനിക്കൽ കമ്പ്യൂട്ടർ
കമ്പ്യൂട്ടറിന്റെ തലമുറകൾ>>>>>>>>