കമ്പ്യൂട്ടർ ഹാർഡ്‌വെയർ

More articles

കമ്പ്യൂട്ടർ ഹാർഡ്‌വെയർ

തൊട്ടറിയാൻ സാധിക്കുന്നതും കാണാൻ കഴിയുന്നതുമായ കമ്പ്യൂട്ടറിന്റെ ഭാഗങ്ങൾ ആണ്  ഹാർഡ് വെയർ

വിവിധ ഹാർഡ്‌വെയർ ഘടകങ്ങൾ

> പ്രോസ്സസർ 

> മദർബോർഡ്

> പെരിഫെറലുകളും പോർട്ടുകളും

> മെമ്മറി യൂണിറ്റ്

> ഇൻപുട്ട്, ഔട്ട്പുട്ട് യൂണിറ്റുകൾ

സെൻട്രൽ പ്രൊസസിങ് യൂണിറ്റ്(CPU)

• കമ്പ്യൂട്ടറിന്റെ തലച്ചോർ എന്നറിയപ്പെടുന്ന ഭാഗം

          – സി.പി.യു (CPU)

• ഒരു ഡേറ്റ ഉപയോഗപ്രദമായ ഇൻഫർമേഷൻ ആക്കി മാറ്റുന്ന പ്രക്രിയ  

          – ഡേറ്റ പ്രോസ്സസിംഗ്

• ഒരു  CPU വിലെ പ്രധാന ഭാഗങ്ങൾ

         – ALU ( Arithmetic Logic Unit), Control unit, Memory Unit

          കൺട്രോൾ യൂണിറ്റ്

• ഒരു കമ്പ്യൂട്ടറിലെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന CPU ൻ്റ ഭാഗം

            – കൺട്രോൾ യൂണിറ്റ്

• ഗണിതക്രിയകൾ,  ലോജിക്കൽ കാൽക്കുലേഷൻ എന്നിവ ചെയ്യുന്ന CPU വിലെ ഭാഗം

           – ALU

ഉദാ: സങ്കലനം,ഗുണനം, AND,NOT കാൽക്കുലേഷൻസ്

               ‌‌പ്രൊസ്സസറുകൾ

• കമ്പ്യൂട്ടറിൻറെ എല്ലാ കണക്കുകൂട്ടലുകൾ നടത്തുന്നതിനും യുക്തിപരമായ തീരുമാനങ്ങൾ എടുക്കുന്നതിനും സഹായിക്കുന്നു

• ലക്ഷക്കണക്കിന് ട്രാൻസിസ്റ്ററുകളും അനുബന്ധഘടകങ്ങളും കൂടിചേർന്ന  സിലിക്കൺ ചിപ്പ് 

ഉദാ: ഇൻ്റൽ കോർ i3 , കോർ i5, കോർ i7, AMD Quad core

• ലോകത്തിലെ ആദ്യ മൈക്രോപ്രോസസർ

        – ഇൻ്റൽ 4004 

• പ്രധാന മൈക്രോപ്രോസസർ നിർമ്മാണ കമ്പനികൾ

  – ഇൻ്റൽ, ക്വാൽകോം, IBM

                  മദർബോർഡ്

• പ്രോസസറും അതിനോട് അനുബന്ധിച്ചുള്ള പ്രധാന ഘടകങ്ങളും അടങ്ങിയിട്ടുള്ള വലിയ പ്രിൻ്റഡ് സർക്യൂട്ട് ബോർഡ് (PCB)

• മെമ്മറി, ഗ്രാഫിക്സ് ,സൗണ്ട്  കാർഡുകൾ വേണ്ടിവന്നാൽ ഉൾപ്പെടുത്താനുള്ള എക്സ്പാൻഷൻ സ്ലോട്ടുകൾ അടങ്ങിയിരിക്കുന്നു.

• മദർ ബോർഡിൻറെ വിവിധ ഘടകങ്ങൾ തമ്മിൽ പരസ്പര വിനിമയം സാധ്യമാകുന്നത്

     – ബസ്

• വിവിധ പെരിഫറലുകൾ ബന്ധിപ്പിക്കാനുള്ള കണക്ടറുകൾ കാണപ്പെടുന്നത്

     – മദർബോർഡിൽ

• കമ്പ്യൂട്ടറിൻറെ നട്ടെല്ല് എന്നറിയപ്പെടുന്നത്

     – മദർബോർഡ്

• പ്രധാന മദർബോർഡ് നിർമ്മാണ കമ്പനികൾ

     ‌- ഇൻ്റൽ , അസ്യൂസ്

LEAVE A REPLY

Please enter your comment!
Please enter your name here

- Download Our App -spot_img

Latest