ചലനം – motion kerala psc physics study notes and questions

More articles

ബലം പ്രയോഗിക്കുന്ന ദിശയിൽ ഒരു വസ്തുവിന് സ്ഥാനമാറ്റം ഉണ്ടാകുന്നു എങ്കിൽ അതിനെ ചലനം എന്നു പറയുന്നു.

·         തുല്യ സമയത്തിൽ തുല്യ ദൂരം സഞ്ചരിക്കുന്ന ചലനം : സമചലനം

·         തുല്യ സമയം കൊണ്ട് വ്യത്യസ്ത ദൂരം സഞ്ചരിക്കുന്ന ചലനം : അസമചലനം

·         ഒരു കല്ലിൽ ചരട്കെട്ടി കറക്കുമ്പോൾ കല്ലിന്റെ ചലനം : വർത്തുള ചലനം

·         ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നതിനെ ഭ്രമണ ചലനം എന്നും,സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഭൂമിയുടെ ചലനത്തെ പരിക്രമണ ചലനം എന്നും പറയുന്നു.

·         ഭൂമധ്യ രേഖ പ്രദേശത്ത് ഭൂമിയുടെ ഭ്രമണ വേഗത  –  1670 Km/hr

·         ഒരു പെൻഡുലത്തിന്റെ ചലനം ക്രമാവർത്തന ചലനത്തിന് ഉദാഹരണമാണ്.

·         ദൂരേക്ക് എറിയുന്ന കല്ലിന്റെ പതനം : വക്രരേഖാ ചലനം

·         ചലനത്തെ കുറിച്ചുള്ള പഠനം : ഡൈനാമിക്സ്

·         നിശ്ചലാവസ്ഥയിൽ ഉള്ള വസ്തുക്കളെ കുറിച്ചുള്ള പഠനം : സ്റ്റാറ്റിക്സ്

 ചലന നിയമങ്ങൾ

v  വസ്തുക്കളുടെ ചലനത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട നിയമങ്ങളെ കുറിച്ചും പഠനം നടത്തിയ ആദ്യ ശാസ്ത്രജ്ഞൻ : ഗലീലിയോ ഗലീലി

v  ചലനത്തെക്കുറിച്ചുള്ള മൂന്ന് നിയമങ്ങൾ ആവിഷ്കരിച്ചത് : ഐസക് ന്യൂട്ടൺ

o   ഒന്നാം ചലന നിയമം : അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം കാലം ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലുള്ള സമാന ചലനത്തിലോ തുടരുന്നതാണ്.

         ഉദാ : വസ്തുക്കളുടെ ജഡത്വം

ജഡത്വം, ബലം എന്നിവയ്ക്ക് നിർവചനം നൽകിയത്: ഒന്നാം ചലനനിയമം

Light : kerala psc physics study notes

o   രണ്ടാം ചലന നിയമം :ഒരു വസ്തുവിനുണ്ടാകുന്ന ആക്ക വ്യത്യാസത്തിന്റെ നിരക്ക് അതിൽ അനുഭവപ്പെടുന്ന അസന്തുലിത ബാഹ്യബലത്തിനു നേർ അനുപാതത്തിലും, ആക്ക വ്യത്യാസം ബാഹ്യ ബലത്തിന്റെ ദിശയിലും ആയിരിക്കും.

             ബലം(F) = m×a

o   മൂന്നാം ചലന നിയമം : ഓരോ പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും.

            ഉദാ : റോക്കറ്റ് മേൽപ്പോട്ട് കുതിക്കുന്നത്,

                        കരയിൽനിന്ന് വള്ളത്തിൽ കയറുമ്പോൾ

                        വള്ളം തെന്നി മാറുന്നത്

 വേഗവും പ്രവേഗവും (Speed and Velocity)

·         ഒരു വസ്തു സഞ്ചരിച്ച പാതയുടെ നീളം :ദൂരം

·         യൂണിറ്റ് സമയത്തിൽ ഒരു വസ്തു സഞ്ചരിച്ച ദൂരം : വേഗത

·         ഒരു പ്രത്യേക ദിശയിലേക്ക് വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം : സ്ഥാനാന്തരം (Displacement)

·         യൂണിറ്റ് സമയത്തിൽ ഒരു വസ്തുവിന് ഒരു പ്രത്യേക ദിശയിൽ ഉണ്ടാകുന്ന സ്ഥാനാന്തരം :പ്രവേഗം

·         ഒരു സെക്കൻഡിൽ പ്രവേഗത്തിന് ഉണ്ടാകുന്ന വ്യത്യാസം :ത്വരണം (Acceleration)

·         പ്രവേഗം കുറയുമ്പോൾ ഉണ്ടാകുന്ന വേഗമാറ്റം :മന്ദീകരണം(Retardation)

·         ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തു മറ്റൊരു വസ്തുവിൽ ഏൽപ്പിക്കുന്ന ആഘാതം: ആക്കം (Momentum).

·         നിശ്ചലാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഏതു വസ്തുവിന്റെയും ആക്കം പൂജ്യമാണ്.

·         ഒരു ബാഹ്യബലം ഇല്ലെങ്കിൽ ഒരു വ്യൂഹത്തിന്റെ ആകെ ആക്കം സ്ഥിരമായിരിക്കും ( ആക്കസംരക്ഷണനിയമം ).

             ആക്കം = മാസ്×പ്രവേഗം       ( യൂണിറ്റ് = Kgm/s)

 യൂണിറ്റ്

വേഗത              –        m/s

 പ്രവേഗം           –       m/s

 ത്വരണം            –      m/s²

·         ഗലീലിയോ ഗലീലി :

o  സമത്വരണത്തിലുള്ള വസ്തുക്കൾ സഞ്ചരിക്കുന്ന ദൂരം സമയത്തിന്റെ വർഗ്ഗത്തിന് നേർ അനുപാതത്തിൽ ആണെന്ന് കണ്ടെത്തി.

o   ടെലിസ്കോപ്പ് ഉപയോഗിച്ച് വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ കണ്ടെത്തി.

o   ആദ്യ ശാസ്ത്ര പുസ്തകം : The Little Balance

o  Books: Starry Messenger

             Discource on Floating Bodies

             Letters on Sunspots

 ജഡത്വം (Inertia)

·         ഒരു വസ്തുവിന് സ്വയം അതിന്റെ നിശ്ചലാവസ്ഥയ്ക്കോ നേർരേഖ പാതയിലുള്ള സമാന ചലനത്തിനോ മാറ്റം വരുത്തുവാനുള്ള കഴിവില്ലായ്മയാണ് ജഡത്വം.

·         ജഡത്വ നിയമം ആവിഷ്കരിച്ചത്: ഗലീലിയോ ഗലീലി

·         മാസ് കൂടുതലുള്ള വസ്തുക്കൾക്ക് ജഡത്വം കൂടുതലാണ്.

·         ചലനജഡത്വത്തിന് ഉദാഹരണങ്ങൾ :

ü  സ്വിച്ച് ഓഫ് ചെയ്ത ശേഷം ഫാൻ അല്പ സമയത്തേക്ക് കറങ്ങുന്നത്.

ü  ലോങ്ജമ്പിൽ ചാടുന്ന കായികതാരങ്ങൾ ചാടുന്നതിനു മുൻപ് അല്പം ഓടുന്നത്.

ü ഓടിക്കൊണ്ടിരിക്കുന്ന വാഹനം ബ്രേക്ക് ചെയ്യുമ്പോൾ യാത്ര ചെയ്യുന്ന വ്യക്തി മുന്നോട്ടു വീഴാൻ പോകുന്നത്.

·         നിശ്ചല ജഡത്വത്തിന് ഉദാഹരണങ്ങൾ :

ü   നിർത്തിയിട്ടിരിക്കുന്ന വാഹനം മുന്നോട്ട് എടുക്കുമ്പോൾ യാത്രക്കാർ പിന്നിലേക്ക് മറിയാൻ പോകുന്നത്.

ü  മാവിൻ കൊമ്പ് കുലുക്കുമ്പോൾ മാങ്ങ ഞെട്ടറ്റു വീഴുന്നത്.

ü  അടുക്കിവെച്ചിരിക്കുന്ന കാരംസ് കോയിനുകൾ അട്ടി തെറ്റിക്കാതെ അടിയിൽ ഉള്ള കോയിൻ മാത്രം തെറിപ്പിക്കാൻ കഴിയുന്നത്.  

·         ദോലനം (Oscillation) : ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ഒരു വസ്തുവിന്റെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനം.

      ഉദാ : ക്ലോക്കിന്റെ പെൻഡുലത്തിന്റെ ചലനം

·         പ്രൊജക്ടൈൽ ( Projectile) : അന്തരീക്ഷത്തിലൂടെ ചരിച്ചു വിക്ഷേപിക്കുന്ന വസ്തുക്കൾ.

·         ഒരു പ്രൊജക്ടൈലിന്റെ പാത : പരാബോള

·         ഒരു പ്രൊജക്ടൈലിന് ഏറ്റവും കൂടിയ റെയിഞ്ച് ലഭിക്കുന്ന കോണളവ് : 45 ഡിഗ്രി

·      ഉദാ : ജാവലിൻ ത്രോ, ഡിസ്കസ് ത്രോ

Latest Posts