An international organization is an organization with a membership of only states. The organization is usually founded upon a treaty, or a multilateral agreement, and consists of more than two states. Member states determine the way in which the organization is run, vote within the organization and provide its funding.
Established in 1945 following the end of the Second World War, the United Nations (UN) is a prime example of an international governmental organisation
സർവ്വരാജ്യസഖ്യം
- ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് രൂപം കൊണ്ട അന്താരാഷ്ട്ര സമാധാന സംഘടന – സർവ്വരാജ്യസഖ്യം
- നിലവിൽ വന്ന വർഷം – 1920
- ആസ്ഥാനം – ജനീവ ( സ്വിറ്റ്സർലൻഡ് )
- സ്ഥാപക അംഗസംഖ്യ എത്രയായിരുന്നു -42
- സർവ്വ രാജ്യ സഖ്യം എന്ന ആശയം മുന്നോട്ടു വെച്ചത് – വുഡ്രോ വിൽസൺ
- സർവ്വ രാജ്യ സഖ്യത്തിന്റെ നിയമസംഹിത ഒപ്പുവെച്ച വർഷം -1919 ജൂൺ 28
- സർവ്വരാജ്യ സഖ്യത്തിന്റെ പ്രഥമ സെക്രട്ടറി ജനറൽ -സർ. ജെയിംസ് എറിക് ഡ്രമ്മണ്ട് ( ഇംഗ്ലണ്ട്)
- സർവ്വരാജ്യസഖ്യത്തിന്റെ ആദ്യ സമ്മേളനത്തിന്റെ വേദി – പാരിസ് ( 1920 ജനുവരി 16)
- സർവ്വരാജ്യ സഖ്യത്തിന്റെ ഭരണഘടന അറിയപ്പെടുന്നത് – കവനെന്റ്
- സർവ്വരാജ്യ സഖ്യം പിരിച്ചുവിട്ട വർഷം – 1946 ഏപ്രിൽ 20
ഐക്യരാഷ്ട്ര സംഘടന (United Nations
- ലോകത്തിലെ ഏറ്റവും വലിയ (കായികേതര )അന്താരാഷ്ട്ര സംഘടന – ഐക്യരാഷ്ട്ര സംഘടന
- ഐക്യരാഷ്ട്രസംഘടനയുടെ രൂപീകരണത്തിന് വഴിവച്ച ഉടമ്പടി – അറ്റ്ലാന്റിക് ചാർട്ടർ ( 1941)
- അറ്റ്ലാന്റിക് ചാർട്ടർ ഒപ്പുവെച്ച നേതാക്കൾ – ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റ്( യുഎസ് പ്രസിഡന്റ്) വിൻസ്റ്റൺ ചർച്ചിൽ ( ബ്രിട്ടീഷ് പ്രധാനമന്ത്രി )
- അന്താരാഷ്ട്ര സംഘടന എന്ന ലക്ഷ്യത്തോടെ സോവിയറ്റ് യൂണിയൻ, ബ്രിട്ടൻ,അമേരിക്ക, ചൈന എന്നീ രാജ്യങ്ങളുടെ മോസ്കോ കോൺഫറൻസ് നടന്ന വർഷം – 1943 ഒക്ടോബർ- നവംബർ
- സോവിയറ്റ് യൂണിയൻ, അമേരിക്ക,ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ തെഹ്റാൻ കോൺഫറൻസ് നടന്ന വർഷം – 1943 നവംബർ 28 -ഡിസംബർ 1
- ഐക്യരാഷ്ട്ര സംഘടന രൂപീകരിക്കുവാൻ തീരുമാനിച്ച സമ്മേളനം- യാൾട്ട കോൺഫറൻസ് ( ഉക്രൈൻ )
- യാൾട്ട കോൺഫറൻസിൽ പങ്കെടുത്ത പ്രമുഖ നേതാക്കൾ – റൂസ് വെൽറ്റ്, ചർച്ചിൽ,സ്റ്റാലിൻ
- യുണൈറ്റഡ് നേഷൻസ് എന്ന പേര് നിർദ്ദേശിച്ചത് – ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റ്
- യു.എൻ ചാർട്ടർ ഒപ്പുവെച്ച സമ്മേളനം – സാൻഫ്രാൻസിസ്കോ സമ്മേളനം ( 1945 ജൂൺ 26)
- യു.എൻ ചാർട്ടറിന്റെ ആമുഖം തയ്യാറാക്കിയത് ( മുഖ്യശില്പി )- ഫീൽഡ് മാർഷൽ സ്മട്ട്സ്
- ഇന്ത്യയ്ക്ക് വേണ്ടി യു. എൻ ചാർട്ടറിൽ ഒപ്പ് വെച്ചത് – രാമസ്വാമി മുതലിയാർ
- യു.എന്നിൽ ഏറ്റവുമൊടുവിൽ അംഗമായ രാജ്യം ( 193-മത്തെ രാജ്യം )- ദക്ഷിണ സുഡാൻ
- യു.എൻ.ചാർട്ടർ നിലവിൽ വന്ന തീയതി – 1945 ഒക്ടോബർ 24
- യു.എൻ-ന്റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം – ലണ്ടൻ( 1946)
- യു. എൻ.പതാക നിലവിൽ വന്നത് – 1947 ഒക്ടോബർ 20
- യു.എൻ. പതാകയുടെ നിറം- ഇളംനീല
- ഐക്യരാഷ്ട്ര സംഘടനയുടെ ആപ്തവാക്യം – ഇത് നിങ്ങളുടെ ലോകം
- യു.എൻ-ന്റെ ഔദ്യോഗിക ഭാഷകളുടെ എണ്ണം -6( ഫ്രഞ്ച്, റഷ്യൻ,ഇംഗ്ലീഷ്, സ്പാനിഷ്, ചൈനീസ്, അറബിക് )
പൊതുസഭ
- യു. എൻ -ന്റെ വലിയ ഘടകം – പൊതുസഭ
- ലോക പാർലമെന്റ് എന്ന വിശേഷണമുള്ള യു.എന്നിന്റെ ഘടകം
- വാക്ക് ഫാക്ടറി എന്ന പരിഹാസ പേരിൽ അറിയപ്പെടുന്നു
- ലോകത്തിന്റെ സമ്മേളന നഗരി ,യു.എൻ.കാര്യവിചാര സഭ എന്നീ പേരുകളിൽ അറിയപ്പെടുന്നു
- പൊതുസഭയുടെ ആസ്ഥാനം – ന്യൂയോർക്ക്
- യുഎന്നിലെ എല്ലാ അംഗ രാഷ്ട്രങ്ങൾക്കും പ്രാതിനിധ്യമുള്ള ഏക യു.എൻ. ഘടകം